മുംബൈ: നരഭോജി കടുവ അവ്നിയെ വെടിവച്ചുകൊന്ന വിഷയത്തിൽ തന്റെ രാജി ആവശ്യപ്പെട്ട കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മേനകഗാന്ധിക്കെതിരേ മഹാരാഷ്ട്ര വനം മന്ത്രി സുധീർ മുൻഗന്തിവാർ.
പോഷകാഹാരക്കുറവു മൂലം രാജ്യത്തു കുട്ടികൾ മരിക്കുന്നതിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് മേനകഗാന്ധി രാജിവയ്ക്കണമെന്നു മുൻഗന്തിവാർ ആവശ്യപ്പെട്ടു. 13 പേരെ കൊന്നുതിന്ന കടുവയെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വെടിവച്ചു കൊന്നത്.
കടുവയെ വെടിവച്ചു കൊന്ന സംഭവത്തിൽ പോരു മൂക്കുന്നു
12:14 AM Nov 07, 2018 | Deepika.com