നാഗ്പുർ: മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ മദ്യമാഫിയ എസ്ഐയെ വാഹനംകയറ്റിക്കൊന്നു. നാഗ്ഭിഡ് പോലീസ് സ്റ്റേഷനിലെ എസ്ഐ ഛത്രപതി ചിദെയെയാണു കൊലപ്പെടുത്തിയത്. മദ്യക്കടത്ത് നടന്നുവരുന്ന ഗോസിഖുർഡ് കനാൽ റോഡിൽ വാഹനപരിശോധനയ്ക്കിടെയാണ് അപകടം.
അമിതവേഗത്തിലെത്തിയ എസ്യുവി എസ്ഐയും സംഘവും തടഞ്ഞു നിർത്തി. എന്നാൽ പെട്ടെന്നു പിന്നോട്ടെടുത്ത വാഹനത്തിനടിയിൽ എസ്ഐ കുടുങ്ങി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യനിരോധനമുള്ള ചന്ദ്രപുരിലേക്ക് ഗോസിഖുർഡ് കനാൽ റോഡ് വഴിയാണ് മദ്യം കടത്തുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രപുർ, വാർധ, ഗഡ്ചിറോളി ജില്ലകളിൽ മദ്യനിരോധനമുണ്ട്.
മഹാരാഷ്ട്രയിൽ മദ്യമാഫിയ എസ്ഐയെ വാഹനംകയറ്റിക്കൊന്നു
12:14 AM Nov 07, 2018 | Deepika.com