ഛത്തീസ്ഗഡിൽ 62 നക്സലുകൾ കീഴടങ്ങി
12:14 AM Nov 07, 2018 | Deepika.com
റായ്പുർ/ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 62 നക്സലുകൾ പോലീസ് കീഴടങ്ങി. നാരായൺപുർ ജില്ലയിലാണ് നക്സലുകൾ പോലീസിൽ കീഴടങ്ങിയത്. നക്സലുകളുടെ കീഴടങ്ങൽ വൻ നേട്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. 62 ൽ 55 പേർ ആയുധങ്ങളോടെയാണ് കീഴടങ്ങിയതെന്ന് ബസ്തർ ഐജി വിവേകാനന്ദ് സിൻഹ പറഞ്ഞു. സിപിഐ (മാവോയിസ്റ്റ്) കുതാൽ ഏരിയാ കമ്മിറ്റി പ്രവർത്തകരാണ് കീഴടങ്ങിയത്.