പശ്ചിമബംഗാളിൽ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും രണ്ടു മരണം
12:56 AM Oct 24, 2018 | Deepika.com
കോൽക്കത്ത: പശ്ചിമബംഗാളിലെ സാൻത്രഗാച്ചി റെയിൽവേ സ്റ്റേഷനിലെ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ടു പേർ മരിച്ചു. 17 പേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറരയ്ക്കായിരുന്നു അപകടം. മൂന്നു ട്രെയിനുകൾ ഒരേ സമയം അടുത്തടുത്ത ഫ്ലാറ്റ്ഫോമുകളിൽ എത്തിയതോടെ അവയിൽ കയറാൻ നടപ്പാലത്തിലൂടെ ഓടിയവരാണ് അപകടത്തിൽപ്പെട്ടത്.