രമൺ സിംഗ് പത്രിക സമർപ്പിച്ചു
12:56 AM Oct 24, 2018 | Deepika.com
രാജ്നന്ദ്ഗാവ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗ് രാജ്നന്ദ്ഗാവ് നിയമസഭാ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. നാൽപ്പത്തിയാറുകാരനായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ടു വന്ദിച്ചശേഷമാണ് അറുപത്തിയാറുകാരനായ സിംഗ് പത്രിക നല്കിയത്. രമൺ സിംഗിനെതിരേ കോൺഗ്രസ് രംഗത്തിറക്കിയിരുന്നത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനന്തരവൾ കരുണാ ശുക്ലയെയാണ്.