കോയന്പത്തൂർ: ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇരുപത്തഞ്ചും നാല്പതും പ്രായംവരുന്ന രണ്ടുപേരാണ് മരിച്ചത്. രാമനുജംനഗർ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ എതിരേനിന്നും വരുന്ന ട്രെയിനിടിച്ചായിരുന്നു അപകടം. 25 വയസ് പ്രായം തോന്നുന്ന യുവാവ് ചുവപ്പു കളർ ടീ ഷർട്ടും ബ്ലൂ ജീൻസുമാണ് ധരിച്ചിരുന്നത്. നെഞ്ചിൽ ഗൗതം എന്നും പച്ചകുത്തിയിട്ടുണ്ട്.
പീളമേട് തണ്ണീർപന്തലിലുണ്ടായ അപകടത്തിൽ നാല്പതുവയസു പ്രായം വരുന്നയാളാണ് മരിച്ചത്. ചന്ദനക്കളർ ഫുൾകൈ ഷർട്ടും കറുപ്പു കളർ പാന്റുമാണ് മരിക്കുന്പോൾ ധരിച്ചിരുന്നത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. മരിച്ചവർ ആരാണെന്നതി നെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ട്രെയിനിടിച്ചു രണ്ടുപേർ മരിച്ചു
12:56 AM Oct 24, 2018 | Deepika.com