ബിഹാറിൽ കുടുംബാംഗങ്ങൾക്കു മുന്നിൽ വിദ്യാർഥിനിയെ കൂട്ടമാനഭംഗം ചെയ്തു
12:15 AM Oct 23, 2018 | Deepika.com
മുസാഫർപുർ: ഒൻപതാംക്ലാസ് വിദ്യാർഥിനി കുടുംബാംഗങ്ങൾക്കു മുന്നിൽ കൂട്ടമാനഭംഗത്തിനിരയായി. മുസാഫർപുർ ടൗണിലെ ഇംലി ചൗക്കിൽ ഞായറാഴ്ചയാണു സംഭവം. കാഡ്ബോർഡ് ഫാക്ടറിയുടമയുൾപ്പെടെ നാലുപേർ പെൺകുട്ടിയുടെ വീട്ടിലേക്ക് ഇരച്ചുകയറുകയും ബന്ധുക്കളെ മർദ്ദിച്ചവശരാക്കിയശേഷം പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരേ മിതൻപുര പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.