ലക്നോ: മകനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ ചെയർമാൻ രമേശ് യാദവിന്റെ ഭാര്യ മീര യാദവിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. അഭിജിത് യാദവ്(22)ആണു മരിച്ചത്. ഞായറാഴ്ച ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിലാണ് അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
മീര കുറ്റം സമ്മതിച്ചുവെന്നു പോലീസ് പറഞ്ഞു. മകൻ ആത്മഹത്യ ചെയ്തുവെന്നാണ് ഇവർ പറഞ്ഞുപരത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞിരുന്നു. പിന്നീടു നടന്ന ചോദ്യം ചെയ്യലിലാണ് താൻ കൊലപ്പെടുത്തിയതാണെന്ന് ഇവർ സമ്മതിച്ചത്. ഇതിനിടെ, തിടുക്കത്തിൽ മൃതദേഹം സംസ്കരിക്കാൻ ഏതാനും ബന്ധുക്കൾ ശ്രമിച്ചതു മറ്റു ബന്ധുക്കളുടെ എതിർപ്പിനിടയാക്കിയിരുന്നു.
മകൻ കൊല്ലപ്പെട്ട കേസ് : യുപി ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാന്റെ ഭാര്യ പിടിയിൽ
12:15 AM Oct 23, 2018 | Deepika.com