പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജനിച്ചുവളർച്ച പാറ്റ്നയിലെ പ്രാന്തപ്രദേശമായ ഭക്ത്യാർപുരിന്റെ പേരുമാറ്റണമെന്നു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ്. ഒന്പതു നൂറ്റാണ്ട് മുന്പ് അന്നത്തെ അഫ്ഗാൻ സൈനികമേധാവി ഭക്ത്യാർ ഖിൽജി ഡൽഹി സുൽക്കാൻ കുത്തബ്ദ്ദീൻ ഐബക്കിന്റെ നിർദേശപ്രകാരം സ്ഥലം കീഴടക്കിയതോടെയാണ് ഇപ്പോഴത്തെ പേര് പ്രദേശത്തിനു ലഭിക്കുന്നത്. ഇതുമാറ്റണമെന്നു ഗിരിരാജ് സിംഗ് നിർദേശിക്കുന്നുണ്ടെങ്കിലും പകരം പേരുകളൊന്നും അദ്ദേഹം പറയുന്നില്ല.
ബിഹാർ തലസ്ഥാനായ പാറ്റ്നയുടെ പ്രാന്തപ്രദേശമാണു ഭക്ത്യാർപുർ. മുഖ്യമന്ത്രി നിതീഷ് കുമർ ജനിച്ചുവളർന്നതിവിടെയാണ്. ഭരണത്തിൽ പങ്കാളികളായ ബിജെപിയുടെ മുതിർന്ന നേതാവിൽനിന്നുള്ള നിർദേശത്തെ നിതീഷ് ശക്തമായി എതിർക്കുകയാണ്. പ്രതിപക്ഷമായ ആർജെഡിയും കേന്ദ്രമന്ത്രിയുടെ നിർദേശത്തെ തള്ളിക്കളയുന്നു.
ഭക്ത്യാർപുരിന്റെ മാത്രമല്ല തന്റെ മണ്ഡലമായ നവാഡയിലെ അക്ബർപുരിന്റെ പേര് മാറ്റണമെന്നും വിവാദനിലപാടുകളിലൂടെ ശ്രദ്ധേയനായ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന് അഭിപ്രായമുണ്ട്.
ഭക്ത്യാർപുരിന്റെ പേരുമാറ്റണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, എതിർത്ത് നിതീഷ്
12:15 AM Oct 23, 2018 | Deepika.com