തെലുങ്കു നടൻ വിജയ് പ്രസാദ് അന്തരിച്ചു
01:00 AM Oct 22, 2018 | Deepika.com
ഹൈദരാബാദ്: തെലുങ്കു സിനിമാതാരം വിജയ് പ്രസാദ്(75)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ ഹൈദരാബാദിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. 1980 ലാണ് വിജയ് പ്രസാദ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. നുവ്വു നേനു, ഇദി മാ പ്രേമ കഥ, നീരാജനം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു.