ദീപിക-രൺവീർ വിവാഹം നവംബറിൽ
12:56 AM Oct 22, 2018 | Deepika.com
ന്യൂഡൽഹി: ബോളിവുഡ് സൂപ്പർജോടികളായ രൺവീർ സിംഗി(33)ന്റെയും ദീപിക പദുകോണി(32)ന്റെയും വിവാഹം നവംബർ 14, 15 തീയതികളിലായി നടക്കും. ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് വിവാഹത്തീയതി പുറത്തുവിട്ടത്. പിന്നാലെ ബോളിവുഡ് താരങ്ങൾ ഇവർക്ക് ആശംസകളർപ്പിച്ച് രംഗത്തെത്തി.