മധ്യപ്രദേശിൽ ബിജെപിയുടെ പ്രചാരണത്തിനു മാന്ത്രികരും

12:56 AM Oct 22, 2018 | Deepika.com
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ മ​​ജീ​​ഷ്യ​​ന്മാ​​രെ രം​​ഗ​​ത്തി​​റ​​ക്കി അ​​ധി​​കാ​​രം നി​​ല​​നി​​ർ‌​​ത്താ​​ൻ ബി​​ജെ​​പി​​യു​​ടെ ശ്ര​​മം. 15 വ​​ർ​​ഷം അ​​ധി​​കാ​​ര​​ത്തി​​ലി​​രു​​ന്ന പാ​​ർ​​ട്ടി​​യു​​ടെ ഭ​​ര​​ണ​​നേ​​ട്ട​​ങ്ങ​​ൾ മ​​ജീ​​ഷ്യ​​ന്മാ​​രെ ഉ​​പ​​യോ​​ഗി​​ച്ച് ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കാ​​നാ​​ണു പാ​​ർ​​ട്ടി ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തെ​​ന്നു മ​​ധ്യ​​പ്ര​​ദേ​​ശ് ബി​​ജെ​​പി വ​​ക്താ​​വ് ര​​ജ​​നീ​​ഷ് അ​​ഗ​​ർ​​വാ​​ൾ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യാ​​യ പി​​ടി​​ഐ​​യോ​​ടു പ​​റ​​ഞ്ഞു.

ഓ​​രോ പ്ര​​ദേ​​ശ​​ത്തും മ​​ജീ​​ഷ്യ​​ന്മാ​​രെ ഉ​​പ​​യോ​​ഗി​​ച്ചു മാ​​ജി​​ക് അ​​വ​​ത​​രി​​പ്പി​​ക്കാ​​നാ​​ണു പ​​രി​​പാ​​ടി. ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ലും ചെ​​റു ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​ണു പ്ര​​ധാ​​ന​​മാ​​യും ഇ​​വ​​രെ ഉ​​പ​​യോ​​ഗി​​ക്കു​​ക. എ​​ത്ര മ​​ജീ​​ഷ്യ​​ന്മാ​​രെ പ്ര​​ചാ​​ര​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല. ദി​​ഗ്‌​​വി​​ജ​​യ് സിം​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലി​​രു​​ന്ന 1993 മു​​ത​​ൽ 2003 വ​​രെ സം​​സ്ഥാ​​ന​​ത്തെ റോ​​ഡു​​ക​​ൾ, വൈ​​ദ്യു​​തി വി​​ത​​ര​​ണം, അ​​ടി​​സ്ഥാ​​ന വി​​ക​​സ​​നം എ​​ന്നി​​വ​​യു​​ടെ അ​​വ​​സ്ഥ​​യും ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ ഭ​​ര​​ണ​​നേ​​ട്ട​​ങ്ങ​​ളും മാ​​ജി​​ക്കി​​ലൂ​​ടെ ജ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​ക്കാ​​നാ​​ണു ബി​​ജെ​​പി ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ന​​വം​​ബ​​ർ 28നാ​​ണു മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. 230 അം​​ഗ സ​​ഭ​​യി​​ൽ ബി​​ജെ​​പി​​ക്ക് 165 അം​​ഗ​​ങ്ങ​​ളു​​ണ്ട്. കോ​​ൺ​​ഗ്ര​​സി​​ന് 58 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്.