അമൃത്‌സർ ട്രെയിൻ ദുരന്തം: പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ നീ​​​ക്കി, ഗ​​​താ​​​ഗ​​​തം പുനരാരംഭിച്ചു

12:56 AM Oct 22, 2018 | Deepika.com
അ​​​മൃ​​​ത്‌​​​സ​​​ർ:​​​അ​​​മൃ​​​ത്‌​​​സ​​​റി​​​ലെ ജോ​​​​​​​​ദ​​​ഫ​​​​​​​​ട​​​​​​​​ക്കി​​​​​​​​ൽ 59 പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ട്രെ​​​യി​​​ൻ അ​​​പ​​​ക​​​ടം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്ത് ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​ർ​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ പോ​​​ലീ​​​സ് ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ച് നീ​​​ക്കി. പ​​​ഞ്ചാ​​​ബ് മ​​​ന്ത്രി ന​​​വ​​​ജോ​​​ത് സിം​​​ഗ് സി​​​ദ്ദു​​​വി​​​ന്‍റെ രാ​​​ജി​​​യാ​​​വ​​​ശ്യം ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​യ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം. ഇ​​​വ​​​രെ ബ​​​ലം​​​പ്ര​​​യോ​​​ഗി​​​ച്ചു നീ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ക​​​ല്ലേ​​​റി​​​ൽ ഒ​​​രു പോ​​​ലീ​​​സ് ക​​​മാ​​​ൻ​​​ഡോ​​​യ്ക്കും പ​​​ത്ര​​​ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ദ​​​​​​​​​സ​​​​​​​​​റ​​​​​ ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. രാ​​​​​​​​​​വ​​​​​​​​​​ണ​​​​​​​​​ന്‍റെ കോ​​​​​​​​​ലം ക​​​​​​​​​​ത്തി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തു കാ​​​ണാ​​​ൻ റെ​​​യി​​​ൽ​​​പാ​​​ള​​​ത്തി​​​ൽ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. പ​​​​​​​​​ട​​​​​​​​​ക്ക​​​ത്തി​​​ന്‍റെ ശ​​​ബ്ദം​​​മൂ​​​ലം ട്രെ‍യി​​​​​​​​​ൻ വ​​​രു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ല. അ​​​പ​​​ക​​​ട​​​ശേ​​​ഷ​​​മാ​​​ണു സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കി പ്ര​​​തി​​​ഷേ​​​ധം ക​​​ന​​​ത്ത​​​ത്.