പാറ്റ്ന: ഗുജറാത്തിൽ മൂന്നുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന ബിഹാർ സ്വദേശിയെ അറസ്റ്റ് ചെയ്തു. അനിൽ യാദവ്(20) ആണ് ബക്സർ ജില്ലയിൽ അറസ്റ്റിലായത്. ലോക്കൽ പോലീസിന്റെ സഹായത്തോടെ ഗുജറാത്ത് പോലീസാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഗുജറാത്തിലേക്കു കൊണ്ടുപോയി.
ഒക്ടോബർ 16നാണു പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഗുജറാത്തിലെ സബർകന്ത ജില്ലയിൽ 14 മാസം പ്രായമുള്ള പെൺകുട്ടി മാനഭംഗത്തിനിരയായതിനെത്തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കു നേരേ ഗുജറാത്തിൽ വ്യാപക ആക്രമണം അരങ്ങേറിയിരുന്നു. 60000 ഇതര സംസ്ഥാന തൊഴിലാളികൾ ഗുജറാത്തിൽനിന്നു പലായം ചെയ്തിരുന്നു.
ഗുജറാത്തിൽ മൂന്നുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന ബിഹാറുകാരൻ അറസ്റ്റിൽ
12:56 AM Oct 22, 2018 | Deepika.com