വിഗ്രഹനിമജ്ജനം: യുപിയിൽ അക്രമം
12:56 AM Oct 22, 2018 | Deepika.com
ലക്നോ: കിഴക്കൻ ഉത്തർപ്രദേശിൽ ദുർഗാ വിഗ്രഹനിമജ്ജനത്തിനിടെ കലാപം പൊട്ടിപ്പുറപ്പെട്ടു. ഗോണ്ട, ബഹ്റായിച്ച്, സിദ്ധനഗർ എന്നിവിടങ്ങളിലാണ് നിമജ്ജനഘോഷയാത്രയ്ക്കിടെ അക്രമമുണ്ടായത്. ഗോണ്ടയിൽ നിമജ്ജനഘോഷയാത്രയുടെ പാതയെച്ചൊല്ലിയായിരുന്നു തർക്കം. മജിസ്ട്രേറ്റിനും പോലീസുകാർക്കും പരിക്കേറ്റു. നിമജ്ജനത്തിനിടെ ഒരു വിഭാഗം ആളുകളുടെ ദേഹത്തേക്ക് ചായം ഒഴിച്ചതാണ് കലാപത്തിനു കാരണം.