യുപി ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാന്റെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
12:56 AM Oct 22, 2018 | Deepika.com
ലക്നോ: യുപി ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ രമേഷ് യാദവിന്റെ മകൻ അഭിജീത് യാദവി(22)നെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദാറുൽ ഷാഫയിലെ വസതിയിലാണ് അഭിജീത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം അറിയാനാകൂ എന്നു പോലീസ് പറഞ്ഞു.