ന്യൂഡൽഹി: അമൃത്സറിൽ ദസറ ആഘോഷങ്ങൾക്കിടെ ട്രെയിനിടിച്ച് 61 പേർ മരിക്കാനിടയായ സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അനുശോചിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ അഭിസംബോധന ചെയ്ത് റഷ്യൻ എംബസിവഴി അയച്ച കത്തിലാണ് പുടിൻ അനുശോചനം അറിയിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും അവരുടെ സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും പുടിന് ആശംസിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നതായും ട്രൂഡോ ട്വീറ്റ് ചെയ്തു.
പുടിനും ട്രൂഡോയും അനുശോചിച്ചു
12:39 AM Oct 21, 2018 | Deepika.com