പൂന: ശബരിമല പ്രശ്നം ചർച്ചചെയ്യാൻ അവസരം നൽകിയില്ലെങ്കിൽ പ്രധാനമന്ത്രിയെ തടയുമെന്നു ഭീഷണിമുഴക്കിയ ആക്ടീവിസ്റ്റ് തൃപ്തി ദേശായിയെ അറസ്റ്റ്ചെയ്തു.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ഷിർദി ക്ഷേത്രത്തിൽ മോദി എത്തുന്പോൾ കൂടിക്കാഴ്ചയ്ക്ക് അവസരം നൽകണമെന്നായിരുന്നു തൃപ്തിദേശായിയുടെ ആവശ്യം. അനുമതി നിഷേധിച്ചാൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടയുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഷിർദിയിലേക്കു യാത്രതിരിക്കുന്നതിനു മുന്‍പാണു തൃപ്തി ദേശായിയെ അറസ്റ്റ്ചെയ്ത് കരുതൽ തടങ്കലിലാക്കിയതെന്നു ഷക്കർനഗർ പോലീസ് അറിയിച്ചു.
ഷിർദിയിലെ സായി ക്ഷേത്രട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഒരുവർഷം നീളുന്ന സായി അനുസ്മരണപരിപാടിയുടെ സമാപനസമ്മേളനത്തിൽ ഇന്നു രാവിലെയാണു പ്രധാനമന്ത്രി പങ്കെ ടുക്കുക.പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെട്ടു പോലീസിനു കത്ത് നൽകിയിരുന്നുവെന്നും തൃപ്തി ദേശായി പറഞ്ഞു.
തൃപ്തി ദേശായി കരുതൽ തടങ്കലിൽ
01:23 AM Oct 20, 2018 | Deepika.com