ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ കരസേനാ ക്യാന്പിനു നേർക്ക് ഭീകരർ നടത്തിയ ആക്രമണത്തെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സ്ത്രീ കൊല്ലപ്പെട്ടു.
ഷാദിമാർഗിലെ ക്യാന്പിനു നേർക്കാണു ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. തുടർന്ന് സൈന്യം കനത്ത പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടലിനിടെ ഫിർദൗസ എന്ന സ്ത്രീ കൊല്ലപ്പെട്ടു.
കരസേന ക്യാന്പിനു നേർക്ക് ഭീകരാക്രമണം; സ്ത്രീ കൊല്ലപ്പെട്ടു
01:23 AM Oct 20, 2018 | Deepika.com