ഭുവനേശ്വർ: ഒഡിയ സിനിമാ സംവിധായകനും നിർമാതാവുമായ അമിയ രഞ്ജൻ പട്നായിക് (65) ഇന്നലെ ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. പർദേശി ബാബു, മമത മാഗെ മുല, ഹക്കിം ബാബു, പുവ മോറോ കലതാകുര, തുളസി ആപ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.
ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്ത പട്നായികിന് 1978 ൽ ലോക നാടക മഹോത്സവത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒഡീഷ പ്രൊഡ്യൂസേഴ്സ് അസോസോസിഷൻ പ്രസിഡന്റായിരുന്നു.
ഭാര്യയും മകനുമുണ്ട്. ഒഡീഷ പിസിസി പ്രസിഡന്റ് നിരഞ്ജൻ പട്നായിക് സഹോദരാണ്.
ഒഡിയ സംവിധായകൻ അമിയ രഞ്ജൻ പട്നായിക് അന്തരിച്ചു
12:42 AM Oct 20, 2018 | Deepika.com