വില്ലുപുരം(തമിഴ്നാട്): ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർ മരിച്ചു. 13 പേർക്കു പരിക്കേറ്റു.
മധുരയ്ക്കു പോവുകയായിരുന്ന ബസ് വളവു തിരിഞ്ഞു വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിന്റെ ഇന്ധനടാങ്കിലാണ് ബസിടിച്ചത്. ഇന്ധനടാങ്ക് പൊട്ടിയതോടെ തീപിടിച്ചു. രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാരും ബസ് ക്ലീനറും 25 വയസുകാരിയായ ഒരു യാത്രക്കാരിയുമാണ് മരിച്ചത്. അരുപ്പുകൊട്ടൈ സ്വദേശി മോനിഷയാണ് മരിച്ച യുവതി.
ബസും ട്രക്കും കൂട്ടിയിടിച്ച് നാലു മരണം
12:42 AM Oct 20, 2018 | Deepika.com