ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മിസോറാം കോണ്‍ഗ്രസിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു. മിസോറം മുൻ മന്ത്രി ബുദ്ധ ധൻ ചക്മ പാർട്ടി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ചു. നവംബർ 28നു നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ അദ്ദേഹം തുയ്സോംഗ് സീറ്റിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കും.
മിസോറം കോണ്‍ഗ്രസിൽ പടലപിണക്കം രൂക്ഷമാണ്. അഴിമതി ആരോപണത്തെത്തുടർന്ന് പാർട്ടിയിൽനിന്നും മന്ത്രിസഭയിൽനിന്നും പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ആർ. ലാൽസിർലിയാന കഴിഞ്ഞ ദിവസം എംഎൻഎഫിൽ ചേർന്നിരുന്നു.
മിസോറം പിസിസി ജനറൽ സെക്രട്ടറി ലാൽസിർലിയാന സെയ്ലോ, ഐസോൾ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് റോബർട്ട് റൊമാവിയ എന്നിവരും കോണ്‍ഗ്രസിൽ നിന്നു രാജിവച്ച് എംഎൻഎഫിൽ ചേർന്നിരുന്നു.
മിസോറം കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്
08:34 PM Oct 17, 2018 | Deepika.com