ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സിപിഎം സ്വീകരിച്ച നിലപാട് പാർട്ടിക്കു രാഷ്ട്രീയ തിരിച്ചടിയാകില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ആശയപരമായ സംവാദത്തിൽ അനുകൂലമായ മുന്നേറ്റം ഉണ്ടാകും. ജനങ്ങൾക്കിടയിൽ ചില ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്.
എന്നാൽ, അത് വിശദീകരണത്തിലൂടെ മാറ്റാൻ കഴിയുമെന്ന് തികഞ്ഞ പ്രതീക്ഷ ഉണ്ടെന്നും എസ്.ആർ.പി പറഞ്ഞു. ദേവസ്വം ബോർഡിന് സ്വതന്ത്രമായ നിലപാട് എടുക്കാൻ അധികാരം ഉണ്ട്്. അതിൽ ഇടപെടാൻ ആരും ഉദ്ദേശിക്കുന്നില്ലെന്നും എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു.
അതേസമയം സർക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും ഗൂഡാലോചന നടത്തുന്നു. ബിജെപിക്ക് ഇക്കാര്യത്തിൽ പ്രത്യേക അജൻഡയുണ്ടെന്നും രാമചന്ദ്രൻ പിള്ള ഡൽഹിയിൽ ആരോപിച്ചു.
ശബരിമല: സിപിഎമ്മിന് തിരിച്ചടിയാകില്ലെന്ന് എസ്.ആർ.പി
08:34 PM Oct 17, 2018 | Deepika.com