ന്യൂഡൽഹി: രാജസ്ഥാനിൽ എൺപതു പേർക്കു സിക്കാ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിനു കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. രാജസ്ഥാനിൽ 330 മെഡിക്കൽ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും മരുന്നകൾക്കു ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു. സിക്കാ രോഗം റിപ്പോർട്ട് ചെയ്ത ജയ്പുരിലെ ശാസ്ത്രിനഗറിൽ നാലു ലക്ഷം പേരും നിരീക്ഷണത്തിലാണ്. 80 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
രാജസ്ഥാനിൽ സിക്കാ വൈറസ്
08:34 PM Oct 17, 2018 | Deepika.com