കാർ കനാലിൽ വീണ് അഞ്ചു പേർ മരിച്ചു
08:34 PM Oct 17, 2018 | Deepika.com
ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോ ബംഗമാരുവിൽ കാർ നിയന്ത്രണംവിട്ട് കനാലിൽ വീണ് അഞ്ചുപേർ മരിച്ചു. ഇന്നലെ വെളുപ്പിനായിരുന്നു അപകടം. സന്ദീലയിൽ രാംലീല ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ഇവർ. മൃതദേഹങ്ങൾ കനാലിൽ ഒഴുകിപ്പോയതിനാൽ ദേശീയദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിവരികയാണ്.