പ്രശാന്ത് കിഷോർ വൈസ് പ്രസിഡന്റ്
12:14 AM Oct 17, 2018 | Deepika.com
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ ജെഡി-യു വൈസ് പ്രസിഡന്റായി പാർട്ടി അധ്യക്ഷൻ നിതീഷ്കുമാർ നിയമിച്ചു.വിവിധ പാർട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയിട്ടുള്ള പ്രശാന്ത് കിഷോർ ഈയിടെയാണു ജെഡി-യുവിൽ ചേർന്നത്. നിതീഷ്കുമാറുമായി ഏറെ അടുപ്പമുള്ളയാളാണു പ്രശാന്ത് കിഷോർ.തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രശാന്തിനെ നിതീഷ് പ്രഖ്യാപിക്കുമെന്നു കരുതപ്പെടുന്നു.