ഗോവയിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
12:14 AM Oct 17, 2018 | Deepika.com
പനാജി: ഗോവയിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചിരുന്ന കോൺഗ്രസിന് കനത്ത ആഘാതമേൽപ്പിച്ച് രണ്ട് എംഎൽഎമാർ രാജിവച്ചു. സുഭാഷ് ശിരോദ്കർ(66), ദയാനന്ദ് സോപ്തേ(54) എന്നിവരാണു രാജിവച്ചത്. ഇവർ ഇന്നലെ ബിജെപിയിൽ ചേർന്നു. ഇതോടെ ഗോവ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന്റെ അംഗബലം 16ൽനിന്നു 14 ആയി. ബിജെപിക്കും 14 അംഗങ്ങളാണുള്ളത്.