ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ യുവാവിനെതിരേ കേസ്. ഉത്തർപ്രദേശിൽനിന്ന് ബിഎസ്പി എംപിയായിരുന്ന രാകേഷ് പാണ്ഡേയുടെ മകൻ ആശിഷ് പാണ്ഡേയ്ക്കെതിരേയാണ് ഡൽഹി പോലീസ് കേസെടുത്തത്.
ആശിഷ് തോക്ക് ചൂണ്ടി യുവതിയോടു കയർക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടി. ഹോട്ടലിൽ നടന്ന നിശാ പാർട്ടിക്കുശേഷം പുറത്തിറങ്ങിയതാണ് ഇവർ. ആശിഷിന്റെ കൂടെയുള്ള പെണ്‍സുഹൃത്തും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഹോട്ടൽ ജീവനക്കാർ ഇടപെടുന്പോഴും ഇയാൾ വീണ്ടും തർക്കത്തിനു മുതിരുന്നതും വീഡിയോയിലുണ്ട്.
ആശിഷ് പാണ്ഡേക്കെതിരേ ലുക്കൗട്ട് നോട്ടീസുണ്ട്. ഇതേക്കുറിച്ച് ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. സംഭവത്തെ കുറിച്ചു പ്രതികരിക്കാൻ ബിഎസ്പി തയാറായിട്ടില്ല. ഇയാളുടെ സഹോദരൻ റിതേഷ് പാണ്ഡേ യുപി അംബേദ്കർ നഗറിലെ ജലാൽപൂരിൽ നിന്നുള്ള എംഎൽഎയാണ്.
എംപിയുടെ മകൻ യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി
12:14 AM Oct 17, 2018 | Deepika.com