പൊതുമരാമത്ത് കരാറുകൾക്ക് ഏകീകൃത വ്യവസ്ഥകൾ നടപ്പാക്കണം

12:14 AM Oct 17, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: പൊ​തു​മ​രാ​മ​ത്ത് ക​രാ​റു​ക​ൾ​ക്ക് രാ​ജ്യ​മെ​ങ്ങും ഏ​കീ​കൃ​ത​വും സ​ന്തു​ലി​ത​വു​മാ​യ വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നു ക​രാ​റു​കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ കോ​ണ്‍ഫെ​ഡ​റേ​ഷ​ൻ. നി​ല​വി​ലെ ക​രാ​ർ വ്യ​വ​സ്ഥ​ക​ളി​ൽ തീ​ർ​ത്തും സു​താ​ര്യ​ത​യി​ല്ലെ​ന്നും രാ​ജ്യ​ത്തി​നു വ​ലി​യ ബാ​ധ്യ​ത വ​രു​ത്തു​ന്ന​തു​മാ​ണെ​ന്നു സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​ന് നീ​തി ആ​യോ​ഗും ക​ണ്‍സ്ട്ര​ക്‌​ഷ​ൻ ഇ​ൻ​ഡ​സ്ട്രി ഡെവ​ല​പ്മെ​ന്‍റ് കൗ​ണ്‍സി​ലും (സി​ഐ​ഡി​സി) ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ൾ വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ടു സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് കേ​ര​ള ഗ​വ​ണ്‍മെ​ന്‍റ് കോ​ണ്‍ട്രാ​ക്ടേ​ഴ്സ് അസോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ണ്ണ​ന്പള്ളി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​നേ​താ​ക്ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കി.

വ​ൻ​കി​ട പ​ദ്ധ​തി​ക​ളു​ടെ ക​രാ​ർ വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​ൻ ജി​എ​സ്ടി കൗ​ണ്‍സി​ൽ മാ​തൃ​ക​യി​ൽ ഉ​ന്ന​താ​ധി​കാ​ര സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സി​ജി​സി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് പ​ട്ടേ​ൽ, നി​ഖി​ൽ പ്ര​ശാ​ന്ത്, അ​ശോ​ക് ജെ​യി​ൻ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ച​താ​യി വ​ർ​ഗീ​സ് ക​ണ്ണ​ന്പ​ള്ളി പ​റ​ഞ്ഞു. അ​ടു​ത്ത മാ​സം 20-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തു​മെ​ന്നും അദ്ദേഹം അറി യിച്ചു.