രാജസ്ഥാനിൽ സിപിഎം, സിപിഐ, സമാജ്വാദി പാർട്ടി, ജെഡി-എസ് മുന്നണി
11:43 PM Oct 16, 2018 | Deepika.com
ജയ്പുർ: രാജസ്ഥാനിൽ ഏഴു പാർട്ടികൾ ചേർന്ന് രാജസ്ഥാൻ ലോക്താന്ത്രിക് മോർച്ച(ആർഎൽഎം) രൂപവത്കരിച്ചു. സിപിഎം, സിപിഐ, സമാജ്വാദി പാർട്ടി ജനതാ ദൾ, ജനതാ ദൾ-എസ്, സിപിഐ(എംഎൽ), ആർഎൽഡി എന്നീ പാർട്ടികൾ ചേർന്നാണു സഖ്യം രൂപവത്കരിച്ചത്. 29 സീറ്റുകളിൽ സിപിഎം മത്സരിക്കുമെന്നു സിപിഎം നേതാവ് രവീന്ദ്ര ശുക്ല പറഞ്ഞു. സിക്കർ, ബിക്കാനീർ മേഖലകളിലാണു സിപിഎമ്മിനു സ്വാധീനമുള്ളത്.