ഭുവനേശ്വർ: തിത്ത്ലി ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയത്തിൽ ഒഡീഷയിൽ ജീവൻ പൊലിഞ്ഞത് 26 പേർക്കെന്ന് ഒൗദ്യോഗിക സ്ഥിരീകരണം.
ഇതിൽ ഗജപതി ജില്ലയിൽ മാത്രം 18 പേർക്കു ജീവഹാനിയുണ്ടായി. മൂന്നുപേർ ഗഞ്ചാം ജില്ലയിലും അങ്കുൾ, കട്ടക്ക്, കിയോഞ്ജർ, നയാഗഡ്, കാന്ധമൽ എന്നീ ജില്ലകളിൽ ഓരോരുത്തർ വീതവും മരിച്ചതായി ദുരിതാശ്വാസ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഒഡീഷ തീരങ്ങളിൽ ആഞ്ഞടിച്ച തിത്ത്ലി ചുഴലിക്കാറ്റിനെത്തുടർന്ന് സംസ്ഥാനത്തെങ്ങും കനത്ത മഴയാണുണ്ടായത്. കൂടുതൽ പേരും മരിച്ചത് മണ്ണിടിച്ചിലിൽ അകപ്പെട്ടാണ്.
57 ലക്ഷം പേരാണ് ദുരിതത്തിനിരയായത്. 51,000 വീടുകൾക്കു നാശം സംഭവിച്ചിട്ടുണ്ട്. 2,23,207 ഹെക്ടർ പ്രദേശത്തെ വിളകൾ നശിച്ചു.
തിത്ത്ലി: ഒഡീഷയിൽ മരിച്ചത് 26 പേർ
11:43 PM Oct 16, 2018 | Deepika.com