പാറ്റ്ന: മുൻ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ ഉൾപ്പെട്ട സംഘത്തിനു നേർക്ക് ബിഹാറിൽ ആക്രമണം. ബഗുസരായ് ജില്ലയിലെ ദഹിയയിലാണ് ആക്രമണമുണ്ടായത്. സംഘത്തിലെ നിരവധി പേർക്കു പരിക്കേറ്റതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പാറ്റ്ന എയിംസിലെ ജൂണിയർ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതിനു കഴിഞ്ഞ ദിവസം കനയ്യകുമാറിനും സഹപ്രവർത്തകർക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബഗുസരായ് മണ്ഡലത്തിൽ കനയ്യകുമാർ കോൺഗ്രസ്-ആർജെഡി കക്ഷികൾ നേതൃത്വം നല്കുന്ന മഹാസഖ്യത്തിന്റെ സ്ഥാനാർഥിയാകുമെന്നാണു കരുതുന്നത്. സിപിഐക്ക് സ്വാധീനമുള്ള മണ്ഡലമാണു ബഗുസരായ്.
ബിഹാറില്‍ കനയ്യകുമാറിന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം
11:43 PM Oct 16, 2018 | Deepika.com