നാലുവയസുകാരിയെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു
11:43 PM Oct 16, 2018 | Deepika.com
ജമ്മു: കാഷ്മീരിലെ സാംബ ജില്ലയിൽ നാലുവയസുള്ള പെൺകുട്ടിയെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. ചാക്ക ബോഗാല ജില്ലയിലായിരുന്നു സംഭവം. വീടിനു വെളിയിലിറങ്ങിയ കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. സമീപവാസികൾ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.