ന്യൂഡൽഹി: കൽക്കരിപ്പാടം കൈമാറ്റവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ വ്യവസായിയും കോണ്ഗ്രസ് നേതാവുമായ നവീൻ ജിൻഡാലിനും മറ്റ് 14 പേർക്കും ഡൽഹി കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും തത്തുല്യമായ ആൾ ജാമ്യത്തിലുമാണു കോടതിയുടെ നടപടി. ജാർഖണ്ഡിലെ രണ്ട് കൽക്കരി ബ്ലോക്കുകൾ കൈമാറിയതിൽ ക്രമക്കേടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്.
ജിൻഡാലിനെ കൂടാതെ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്റെ ഉപദേശകൻ ആനന്ദ് ഗോയൽ, മുംബൈ എസാർ പവർ ലിമിറ്റഡ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സുശീൽകുമാർ മാരു തുടങ്ങിയവരും ജാമ്യം ലഭിച്ചവരിൽ ഉൾപ്പെടുന്നു.
കൽക്കരിപ്പാടം: ജിൻഡാലിനു ജാമ്യം
12:53 AM Oct 16, 2018 | Deepika.com