അംബേദ്നഗർ: യുപിയിൽ ബിഎസ്പി നേതാവും ഡ്രൈവറും അക്രമികളുടെ വെടിയേറ്റു മരിച്ചു. ബിഎസ്പി നേതാവ് ജുർഗാം മെഹന്ദി(50)യും ഡ്രൈവർ ശുഭ്നീത് യാദവുമാണു കൊല്ലപ്പെട്ടത്. മോട്ടോർബൈക്കിലെത്തിയ അക്രമികളാണു വെടിയുതിർത്തത്.
ഹൻസ്വാർ മേഖലയിലാണു സംഭവം. മെഹന്ദിയുടെ അംഗരക്ഷകർ നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു വഴിയാത്രക്കാർക്കു ഗുരുതരമായി പരിക്കേറ്റു. മുൻവൈരാഗ്യമാണു ബിഎസ്പി നേതാവിനെതിരേയുള്ള ആക്രമണത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു.
യുപിയിൽ ബിഎസ്പി നേതാവും ഡ്രൈവറും കൊല്ലപ്പെട്ടു
12:53 AM Oct 16, 2018 | Deepika.com