ന്യൂഡൽഹി: അലാഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റാനുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിനു പിന്നാലെ യുപിയിലെ 18 നഗരങ്ങൾക്കു പുതിയ പേര് നിർദേശിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു.
ട്വിറ്ററിലൂടെയായിരുന്നു ജസ്റ്റീസ് കട്ജുവിന്റെ പ്രതികരണം, ഫൈസാബാദിന് നിർദേശിച്ചിരിക്കുന്ന പേര് നരേന്ദ്രമോദിപുർ എന്നാണ്. ഫത്തേപ്പുരിന് അമിത്ഷാ നഗർ എന്നും മൊറാദാബാദിന് മൻകി ബാത് നഗർ എന്നും പേരു നല്കാമെന്നാണു ജസ്റ്റീസ് കട്ജുവിന്റെ പരിഹാസം. അലിഗഡ്-അശ്വത്ഥാത്മനഗർ, ആഗ്ര-അഗസ്ത്യനഗർ, ഗാസിപുർ-ഗണേഷ്പുർ, ഷാജഹാൻപുർ-സുഗ്രീവ്പുർ, മുസാഫർനഗർ- മുരളീമനോഹർ നഗർ, അസംഗഡ്-അളക്നന്ദ്പുർ, ഹമിർപുർ-ഹസ്തിൻപുർ, ബുലന്ദ്ഷഹർ-ബജ്റംഗ്ബലിപുർ, ഗാസിയാബാദ്-ഗജേന്ദ്രനഗർ, ഫിറോസാബാദ്-ദ്രോണാചാര്യനഗർ, ഫറൂഖാബാദ്-അംഗദ്പുർ, സുൽത്താൻപുർ-സരസ്വതിനഗർ, മിർസാപുർ-മീരാബായിനഗർ എന്നിങ്ങനെയാണു ജസ്റ്റീസ് കട്ജു നല്കിയിരിക്കുന്ന പേരുകൾ.
യുപിയിലെ 18 നഗരങ്ങൾക്കു പുതിയ പേരു നിർദേശിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു
12:53 AM Oct 16, 2018 | Deepika.com