ചെന്നൈ: ആരുടെയെങ്കിലും ആരാധനാലയം തകർത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നു നല്ല ഹിന്ദുക്കൾ ആഗ്രഹിക്കില്ലെന്നു ശശി തരൂർ എംപി .
കോൺഗ്രസും അധ്യക്ഷൻ രാഹുൽഗാന്ധിയും ഹിന്ദുവിരുദ്ധരാണെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു തരൂർ.
ഹിന്ദുവായതിനാൽ പറയുകയാണ്, ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ വിശ്വസിക്കുന്നു അയോധ്യ രാമന്റെ ജന്മഭൂമിയാണെന്ന്. ഇക്കാരണത്താൽ അവിടെ രാമക്ഷേത്രം വേണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ, അവിടെയുള്ള മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയം തകർത്തിട്ടു ക്ഷേത്രം പണിയണമെന്നു ഹിന്ദുക്കൾ പറയില്ല: ഞായറാഴ്ച ചെന്നൈയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് തരൂർ ഇങ്ങനെ പറഞ്ഞത്.
ആരാധനാലയം തകർത്തിട്ടു രാമക്ഷേത്രം പണിയണമെന്നു നല്ല ഹിന്ദുക്കൾ പറയില്ല: തരൂർ
12:53 AM Oct 16, 2018 | Deepika.com