ദാതിയ (മധ്യപ്രദേശ്): പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവരെ അവഗണിക്കുകയാണെങ്കിലും നീരവ് മോദിയെയും മെഹുൽ ചോക്സിയെയും അനിൽ അംബാനിയെയും പോലുള്ള വ്യവസായികളോട് അടുപ്പം പുലർത്തുന്നുണ്ടെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിഹാസം.
റഫാൽ ജെറ്റ് ഇടപാടിൽ പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനും, തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന മധ്യപ്രദേശിൽ നടന്ന പൊതുയോഗത്തിൽ രാഹുൽ മറന്നില്ല. റഫാൽ യുദ്ധവിമാനക്കരാറിൽ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎൽ) ഒഴിവാക്കി അംബാനിയുടെ സ്ഥാപനത്തെ കൊണ്ടുവന്നത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ പ്രധാനമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
പാവപ്പെട്ടവരെ അവഗണിക്കുന്ന മോദി വ്യവസായികളുടെ അടുപ്പക്കാരൻ: രാഹുൽ
12:16 AM Oct 16, 2018 | Deepika.com