തടാകത്തിനു സമീപം നിന്ന് സെൽഫിയെടുത്ത മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു
11:46 PM Oct 15, 2018 | Deepika.com
ബംഗളൂരു: തടാകത്തിനു സമീപം നിന്ന് സെൽഫിയെടുത്ത മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. ബംഗളൂരു നഗരത്തിനു സമീപം നിജഗാൽക്കെരെ തടാകത്തിലാണു 16നും 17നും ഇടയിൽ പ്രായമുള്ള മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചത്. തുമകുരു ജില്ലയിലെ സിദ്ദഗംഗ പ്രീ-യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥികളാണിവർ.