അമേത്തി: മദ്യലഹരിയിൽ പന്ത്രണ്ടുകാരനുനേരെ വെടിയുതിർത്ത രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ അമേത്തിക്കുസമീപം സരായിയയിലാണു സംഭവം. ക്ഷേത്രോത്സവത്തിനിടെയാണു കുട്ടിക്കു വെടിയേറ്റത്. കുട്ടി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ദിലീപ് യാദവ് (28) രാഹുൽ സിംഗ് (30) എന്നിവരാണു വെടിയുതിർത്തത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു മുസാഫിർഖാന പോലീസ് അറിയിച്ചു.
സമീപത്തുള്ള ഗജൻപുർ ദുവാരിയ ഗ്രാമവാസികളാണ് കൊല്ലപ്പെട്ട ദിലീപും രാഹുലും. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതിയിൽ നാലുപേർക്കെതിരേ കേസെടുത്തുവെന്ന് പോലീസ് അറിയിച്ചു. ക്രമസമാധാനപാലനത്തിനായി കൂടുതൽ പോലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
അമേത്തിയിൽ രണ്ടു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു
12:25 AM Oct 15, 2018 | Deepika.com