ബംഗളൂരു: പത്താംക്ലാസ് വിദ്യാർഥികൾക്കു സ്പെഷൽ ക്ലാസെടുക്കുകയായിരുന്ന സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾക്കു മുന്നിലിട്ട് ആറംഗ സംഘം കൊലപ്പെടുത്തി. ഹാവനുർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ രംഗനാഥ്(60) ആണ് 20 വിദ്യാർഥികൾക്കു മുന്നിൽ കൊല്ലപ്പെട്ടത്.
ബംഗളൂരു നഗരപ്രാന്തത്തിലെ അഗ്രഹാര ദസറഹള്ളിയിലാണു ദാരുണ സംഭവം അരങ്ങേറിയത്. ഭൂമി തർക്കമാണു കൊലപാതകത്തിനു പിന്നിലെന്നു പോലീസ് സംശയിക്കുന്നു.ക്ലാസ് മുറിയിലേക്ക് ഇരച്ചുകയറിയ അക്രമികൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം അക്രമികൾ കാറിൽ രക്ഷപ്പെട്ടു. ഇതിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവിൽ സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികളുടെ മുന്നിൽ കൊലപ്പെടുത്തി
12:25 AM Oct 15, 2018 | Deepika.com