ഔറംഗാബാദ്: മഹാരാഷ്ട്രയിൽ ഭാര്യയെ കൊലപ്പെടുത്തി കർഷകൻ ജീവനൊടുക്കി. കടക്കെണിയും വിളനാശവുമാണു കാരണം. രാംഭാവു യാദവ്(50) ആണു ഭാര്യ സീതാബായി(45)യെ ചുറ്റിക അടിച്ചു കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ചത്.
ഉസ്മാനാബാദ് ശിരാധോൻ ഗ്രാമത്തിലായിരുന്നു സംഭവം. രാംഭാവുവിന്റെ പൗൾട്രി ഫാം വൻ നഷ്ടത്തിലായിരുന്നു. ഇതുകൂടാകെ മഴക്കുറവുമൂലം കൃഷിനാശവും സംഭവിച്ചു.
കടക്കെണി; ഭാര്യയെ കൊലപ്പെടുത്തി കർഷകൻ ജീവനൊടുക്കി
12:25 AM Oct 15, 2018 | Deepika.com