ന്യൂഡൽഹി: മീ ടൂ കാന്പയിന്റെ ഭാഗമായി വനിത മാധ്യമ പ്രവർത്തകർ ഉന്നയിച്ച ആരോപണങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു ഡൽഹിയിൽ മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
ലൈംഗിക ആരോപണങ്ങൾ നേരിടുന്നവർക്കെതിരേ അടിയന്തരമായി കർശന നടപടിയെടുക്കണമെന്ന് പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. നിരവധി വനിത മാധ്യമപ്രവർത്തകർ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച മുൻ മാധ്യമപ്രവർത്തകനും കേന്ദ്ര മന്ത്രിയുമായ എം.ജെ അക്ബറിനെ മന്ത്രിസ്ഥാനത്തു നിന്നു നീക്കണമെന്നും ആവശ്യപ്പെട്ടു. കാന്പയിന്റെ ഭാഗമായി തുറന്നു പറച്ചിൽ നടത്തിയ മാധ്യമപ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രമേയവും പാസാക്കി.
തൊഴിൽസ്ഥലത്ത് നടന്ന ലൈംഗിക അതിക്രമങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല. അതിക്രമങ്ങൾക്കിരയാകുകയും തുറന്നു പറയാൻ സന്നദ്ധരാകുകയും ചെയ്ത സഹപ്രവർത്തകരെ അഭിനന്ദിക്കുകയും അവരുടെ വേദന പങ്കുവെക്കുകയും ചെയ്യുന്നുവെന്ന് ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ് പ്രസിഡന്റ് ടി.കെ രാജലക്ഷ്മി പറഞ്ഞു.
മീ ടൂ കാന്പയിൻ: മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചു
12:44 AM Oct 14, 2018 | Deepika.com