തുറവൂർ: ബംഗളൂരുവിൽ എഴുപുന്ന സ്വദേശിയായ യുവാവ് കുത്തേറ്റു മരിച്ചു. എഴുപുന്ന പഞ്ചായത്ത് ഒന്പതാം വാർഡ് എരമല്ലൂർ ഗായത്രി ഭവനിൽ ഗോപകുമാറിന്റെ മകൻ ഗൗതം കൃഷ്ണ (18) ആണ് മരിച്ചത്. ബംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം.
ശനിയാഴ്ച പുലർച്ചെ രണ്ടിന് ഗൗതിന്റെ സുഹൃത്താണ് വീട്ടുകാരെ വിവരം അറിയിച്ചത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഗൗതം കൃഷ്ണ ഒരാഴ്ച മുന്പാണ് തൃശൂരിലെ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് വീട്ടിൽനിന്നു പോയത്.
അമ്മ: ജയലക്ഷ്മി. സഹോദരി: ഗായത്രി.
ബംഗളൂരുവിൽ എഴുപുന്ന സ്വദേശി കൂത്തേറ്റു മരിച്ചു
12:44 AM Oct 14, 2018 | Deepika.com