അഹമ്മദാബാദ്: സബർമതി സെൻട്രൽ ജയിലിൽ ജേർണലിസത്തിലും പ്രൂഫ് റീഡിംഗിലും ഡിപ്ലോമ കോഴ്സ് തുടങ്ങുന്നു. മഹാത്മഗാന്ധി സ്ഥാപിച്ച നവജീവൻ ട്രസ്റ്റാണ് കോഴ്സ് തുടങ്ങുന്നത്.
ഒക്ടോബർ 15ന് കോഴ്സ് ആരംഭിക്കുമെന്ന് നവജീവൻ ട്രസ്റ്റി വിവേക് ദേശായി വ്യക്തമാക്കി. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്കു സർട്ടിഫിക്കറ്റ് നൽകും. ജോലിയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് കോഴ്സിനു തുടക്കം കുറിക്കുന്നത്. ട്രസ്റ്റും ജയിൽ അഥോറിറ്റിയുമായി സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്. ആദ്യ ബാച്ചിലേക്ക് 20 തടവുകാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഗുജറാത്തി ഭാഷയിലായിരിക്കും പഠനം.
പത്രപ്രവർത്തന രംഗത്തെ പ്രഗല്ഭരാകും ക്ലാസെടുക്കുകയെന്നും ദേശായി വ്യക്തമാക്കി.
സബർമതി ജയിലിൽ ജേർണലിസം കോഴ്സ്
11:48 PM Oct 05, 2018 | Deepika.com