ആർ.എൻ. രവി ഡെപ്യൂട്ടി എൻഎസ്എ
12:47 AM Oct 05, 2018 | Deepika.com
ന്യൂഡൽഹി: നാഗാ കലാപകാരികളുമായുള്ള ചർച്ച നയിക്കുന്ന ആർ.എൻ. രവിയെ ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി (ഡെപ്യൂട്ടി എൻഎസ്എ) നിയമിച്ചു. 1976 ബാച്ച് കേരള കേഡർ ഐപിഎസ് ഓഫീസറാണു രവി. ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷൽ ഡയറക്ടറായി 2012-ൽ വിരമിച്ചു. പിന്നീടു നാഗകലാപകാരികളുമായുള്ള ചർച്ച നയിച്ചു വരികയായിരുന്നു.