ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കും
12:05 AM Oct 05, 2018 | Deepika.com
മുംബൈ: രാമക്ഷേത്രം നിർമാണമെന്ന പാർട്ടിയുടെ നിലപാട് ഊട്ടിയുറപ്പിക്കാൻ താൻ അയോധ്യ സന്ദർശിക്കുമെന്നു ശിവസേന തലവൻ ഉദ്ധവ് താക്കറെ. കഴിഞ്ഞദിവസം രാമജന്മഭൂമി ട്രസ്റ്റ് അധിപൻ ജന്മേജയ് ശരൺജി മഹാരാജ് താക്കറെയെ മുംബൈയിലെ സേനാആസ്ഥാനത്തു സന്ദർശിച്ച് രാമക്ഷേത്ര നിർമാണത്തിനു സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.