വീണ്ടും മിന്നലാക്രമണം എന്ന സൂചന നൽകി രാജ്നാഥ് സിംഗ്

12:53 AM Sep 30, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ മേ​ഖ​ല​യി​ൽ ഇ​ന്ത്യ വീ​ണ്ടും മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന സൂ​ച​ന​ക​ൾ ന​ൽ​കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ജ​മ്മു അ​തി​ർ​ത്തി​യി​ൽ ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ ത​ല​യ​റത്ത സം​ഭ​വ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കി എ​ന്ന സൂ​ച​ന​ക​ൾ ന​ൽ​കി അ​തി​ർ​ത്തി ര​ക്ഷാ സേ​ന മേ​ധാ​വി കെ.​കെ. ശ​ർ​മ​യും രം​ഗ​ത്തെ​ത്തി. അ​തി​ർ​ത്തി​യി​ൽ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ മ​ര​ണ​ത്തി​ന് പ​ക​രം ചോ​ദി​ച്ചി​ട്ടു​ണ്ട് എ​ന്ന നി​ല​യി​ലാ​ണ് രാ​ജ്നാ​ഥ് സി​ഗും പ​റ​ഞ്ഞ​ത്.

""ചി​ല​തു ന​ട​ന്നി​ട്ടു​ണ്ട്. അ​തി​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ല. ചി​ല വ​ലി​യ കാ​ര്യ​ങ്ങ​ളാ​ണു ന​ട​ന്നെ​ന്നു മാ​ത്രം പ​റ​യു​ന്നു. എ​ന്നെ വി​ശ്വ​സി​ക്കാം. ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പു വ​ള​രെ വ​ലി​യ ഒ​രു കാ​ര്യം ന​ട​ന്നി​ട്ടു​ണ്ട്. അ​തെ​ന്താ​ണെ​ന്നു നി​ങ്ങ​ൾ ഉ​ട​ന​റി​യും'' എ​ന്നാ​ണ് യു​പി​യി​ലെ മു​സാ​ഫ​ർ​പുരി​ൽ രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞ​ത്. നി​യ​ന്ത്ര​ണരേ​ഖ​യ്ക്ക​ടു​ത്ത് ഇ​ന്ത്യ​ൻ സേ​ന ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ പാ​ക്കി​സ്ഥാ​ന് ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പാ​ക്കി​സ്ഥാ​ൻ വെ​ടി​വയ്പു ന​ട​ത്തു​ന്പോ​ൾ വെ​ടി​യു​ണ്ട​ക​ളു​ടെ എ​ണ്ണ​മെ​ടു​ക്കാ​തെ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കാ​നാ​ണു സൈ​നി​ക​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കാ​റു​ള്ള​തെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 18നാ​ണ് അ​തി​ർ​ത്തി​ക്കു സ​മീ​പം ബി​എ​സ്എ​ഫി​നു നേ​ർ​ക്ക് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ന​രേ​ന്ദ്ര സിം​ഗി​ന്‍റെ മൃ​ത​ദേ​ഹം പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു പോ​യി​രു​ന്നു. നെ​ഞ്ചി​ൽ മൂ​ന്നു വെ​ടി​യു​ണ്ട​ക​ളു​മാ​യി ക​ഴു​ത്ത​റ​ത്ത നി​ല​യി​ലാ​ണു പി​ന്നീ​ട് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ന്ത്യ വീ​ണ്ടും മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്തും പ​റ​ഞ്ഞി​രു​ന്നു.

അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​ൻ സേ​ന ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ന്‍റെ രണ്ടാം വാ​ർ​ഷി​ക​ത്തി​ലാ​ണ് വീ​ണ്ടും മി​ന്ന​ലാ​ക്ര​മ​ണം ന​ട​ന്നു എ​ന്ന സൂ​ച​ന​ക​ൾ അ​ന്താ​രാ​ഷ്‌ട്ര അ​തി​ർ​ത്തി​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​തു​പോ​ലൊ​രു സം​ഭ​വം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ബി​എ​സ്എ​ഫ് മേ​ധാ​വി ന​രേ​ന്ദ്ര സിം​ഗി​ന്‍റെ കൊ​ല​പാ​ത​ക​ത്തോ​ടു പ്ര​തി​ക​രി​ച്ച​ത്. ഇ​ത് ചെ​യ്ത​ത് പാ​ക്കി​സ്ഥാ​ന്‍റെ ബോ​ർ​ഡ​ർ ആ​ക്‌ഷൻ ടീ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.