ചീഫ് ജസ്റ്റീസിന്‍റെ നിയമനത്തിന് എതിരേയുള്ള ഹർജി തള്ളി

12:32 AM Sep 27, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​യെ അ​ടു​ത്ത ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ക്കു​ന്ന​തി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റ​താ​ണ് ഈ ​ന​ട​പ​ടി. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച് നാ​ല് മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​തി​ൽ പ​ങ്കെ​ടു​ത്ത​തു അ​ച്ച​ട​ക്ക വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ ആ​ർ.​പി. ലൂ​ഥ്റ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഹ​ർ​ജി​യി​ലെ ആ​വ​ശ്യ​ത്തി​ൽ വാ​ദം കേ​ൾ​ക്കാ​ൻ മൂ​ന്നം​ഗ ബെ​ഞ്ച് ത​യാ​റാ​യി​ല്ല. ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ​ മു​തി​ർ​ന്ന ജ​ഡ്ജി​മാ​ർ പ​ര​സ്യ നി​ല​പാ​ട് എ​ടു​ത്ത​ത് ജു​ഡീ​ഷറി​ക്കു ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നു അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.