ആറു പോലീസുകാരെ വധിച്ച കേസിൽ രണ്ടു മാവോയിസ്റ്റുകൾക്കു തൂക്കുകയർ
12:32 AM Sep 27, 2018 | Deepika.com
ദുംക: ജാർഖണ്ഡിൽ ജില്ലാ പോലീസ് ചീഫ് അടക്കം ആറു പോലീസുകാരെ വധിച്ച കേസിൽ രണ്ടു മാവോയിസ്റ്റുകൾക്കു വധശിക്ഷ. സനാതൻ ബസ്കി, സുഖ്ലാൽ മുർമു എന്നിവർക്കാണു തൂക്കുകയർ. 2013 ജൂലൈ രണ്ടിന് പകുർ എസ്പി അമർജീത് ബലിഹാറിനെയും അഞ്ചു പോലീസുകാരെയും വധിച്ച കേസിലാണു ശിക്ഷ.